വാക്സിന്‍ എടുക്കാത്ത കുട്ടികളെ പരീക്ഷ എഴുതിപ്പിക്കില്ലെന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: വാക്സിന്‍ എടുക്കാത്ത കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുത് എന്ന് സൌദി വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് സ്കൂളുകള്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. വാക്സിന്‍ എടുക്കാത്ത കുട്ടികളെ സ്കൂളുകളില്‍ തന്നെ പ്രവേശിപ്പിക്കരുത് എന്നും ഇവരെ ആബ്സന്‍റ് ആയി കണക്കാക്കണമെന്നുമാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

 

പരീക്ഷ എഴുതാത്തവര്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്തില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ മതിയായ കാരണസഹിതം പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ക്ക് മൂന്നാം സെമസ്റ്ററിന്‍റെ തുടക്കത്തില്‍ പരീക്ഷ നടത്താനാണ് തീരുമാനം.

5 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് സൌദിയില്‍ കോവിഡ് വാക്സിന്‍ നല്കുന്നുണ്ട്.

Share
error: Content is protected !!