മൾട്ടിപ്പിൾ എൻട്രി സന്ദർശന വിസകൾ അബ്ഷിർ വഴി പുതുക്കി തുടങ്ങി

റിയാദ്: സൗദിയിൽ മൾട്ടിപ്ൾ റീ എൻട്രി സന്ദർശക വിസകൾ പുതുക്കുന്നതിന് നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങി. ഇപ്പോൾ വീണ്ടും പഴയപോലെ അബ്ഷീർ ഓൺലൈൻ വഴി പുതുക്കി തുടങ്ങിയതായി അനുഭവസ്ഥർ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അബ്ഷിർ വഴി പുതുക്കാൻ സാധിക്കാതെ നിരവധി പേർ പ്രയാസപ്പെട്ടിരുന്നു. ഇവർക്ക് താൽക്കാലികമായി 14 ദിവസത്തേക്കായിരുന്നു ജവാസാത്ത് വിസകൾ പുതുക്കി നൽകിയിരുന്നത്. സങ്കേതിക പ്രശ്നങ്ങളായിരുന്നു പ്രതിസന്ധിക്ക് കാരണം. ഇത് പരിഹരിച്ചതോടെയാണ് വിസകൾ വീണ്ടും പുതുക്കി തുടങ്ങിയത്

 

Share
error: Content is protected !!