നഗരമധ്യത്തിൽ സ്വയം കഴുത്തറുത്ത യുവാവ് തൽക്ഷണം മരിച്ചു
എറണാംകുളം: കലൂരിൽ യുവാവ് സ്വയം കഴുത്തറുത്തു മരിച്ചു. വൈകിട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം. കൊച്ചി തോപ്പുംപടി സ്വദേശി ക്രിസ്റ്റഫറാണ് മരിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി.
കലൂർ മാർക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന യുവാവ് ആരെങ്കിലും തടയുന്നതിനു മുൻപു സ്വയം മുറിവേൽപ്പിക്കുകയായിരുന്നു. കഴുത്തിലും കയ്യിലും മുറിവുണ്ടാക്കിയായിരുന്നു ആത്മഹത്യ. ഉടൻ കുഴഞ്ഞുവീണ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിനു പിന്നിൽ എന്താണ് കാരണം എന്നു വ്യക്തമായിട്ടില്ല. ഇതിന്റെ വിഡിയോ ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക