മലയാളി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു
സൌദിയിൽ മലയാളി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തു പറമ്പിലാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്നലെ രാത്രി എട്ടുമണിക്കായിരുന്നു ജോലിസ്ഥലത്ത് കുഴഞ്ഞു വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വകാര്യ വെള്ളകമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം വെളളകമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്.
ഭാര്യ സാജിത. നാല് പെൺ കുട്ടികളുമുണ്ട്. മൃതദേഹം മഹജർ കിംഗ് അബ്ദുൽ അസീസ് ഹിസ്പിറ്റൽ മോർച്ചറിയിൽ. മയ്യത്ത് ജിദ്ദയിൽ മറവു ചെയ്യന്നതിനുവേണ്ട നടപടികൾ പുരോഗമിച്ച് വരുന്നതായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക