മലയാളി വിദ്യാര്‍ഥിനി റാസല്‍ഖൈമയില്‍ പനി ബാധിച്ച് മരിച്ചു

യുഎഇ: റാസല്‍ഖൈമയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി ഹനാന്‍ നൂറാണ് മരിച്ചത്. 17 വയസ്സായിരുന്നു. ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു ഹനാൻ നൂർ.

പ്രതിരോധ ശേഷി തകരാറിലാകുന്ന അസുഖമുള്ള ഹനാന്‍ പനിബാധിച്ചതിനെ തുടര്‍ന്ന് റാസല്‍ഖൈമ ഉബൈദുല്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റാസല്‍ഖൈമയില്‍ ക്രസന്റ് ഗാരേജ് നടത്തുന്ന പൊന്‍കുന്നം കല്ലംപറമ്പില്‍ അബ്ദുല്‍കരീമിന്റെയും മലയാളം മിഷന്‍ റാസല്‍ഖൈമ കോര്‍ഡിനേറ്റര്‍ ബബിതയുടെയും മകളാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Share