പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; ആസൂത്രണം ചെയ്തത് സഹോദരി
പതിമൂന്ന്കാരിയെ സഹോദരിയുടെ മുൻപിൽവച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തന്റെ അവിഹിതബന്ധം പുറത്തറിയുമെന്ന് ഭയന്ന് സഹോദരി തന്നെ കാമുകന്മാരെ ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സഹോദരി ഉൾപ്പെടെ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. 18–19 വയസുള്ളവരാണ് പ്രതികൾ എല്ലാവരും.
സഹോദരിക്ക് പ്രതികളായ നാലുപേരുമായും അവിഹിത ബന്ധമുള്ളത് പെൺകുട്ടി അറിഞ്ഞതോടെയാണ് സംഭവത്തിൻ്റെ തുടക്കം. സഹോദരിയുടെ അവിഹിത ബന്ധത്തെ പെൺകുട്ടി ശക്തമായി എതിർത്തു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയതു.
ചൊവ്വാഴ്ച പ്രാഥമിക കൃത്യത്തിനെന്ന് പറഞ്ഞ് വീടിനടുത്തുള്ള കരിമ്പിൻതോട്ടത്തിലേക്ക് പെൺകുട്ടിയെ സഹോദരി കൂട്ടികൊണ്ടുപോയി. അവിടെവച്ച് പ്രതികളായ നാലുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും അവളുടെ സ്കാർഫ് ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
നാലുപേരാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ, മറ്റുള്ളവർ ഈ സമയത്ത് കാവൽ നിൽക്കുകയായിരുന്നു. രഞ്ജിത്ത് ചൗഹാൻ, അമർസിങ്, അങ്കിത്, സന്ദിപ് ചൗഹാൻ എന്നിവരാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സഹോദരിയും ദീപു ചൗഹാൻ, അർജുൻ എന്നിവർ കാവൽ നിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക