നാട്ടിലേക്കു പുറപ്പെടാനിരിക്കെ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

നാട്ടിലേക്കു വരാനിരിക്കെ ഗൃഹനാഥൻ കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ഏനാമാവ് റെഗുലേറ്ററിനു സമീപം പണിക്കവീട്ടിൽ അബ്ദുൽ കലാമാണ് മരിച്ചത്. 61 വയസ്സായിരുന്നു.

വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനായി വിമാന ടിക്കറ്റെടുത്തിരുന്നു. പുറപ്പെടേണ്ട ദിവസത്തിൻ്റെ തലേ ദിവസം രാത്രി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

15 വർഷമായി കുവൈത്തിൽ‌ മുസ്തഫ കരാമ കമ്പനിയിലെ ജീവനക്കാരനാണ്. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും. ഭാര്യ: ഷംസിയ. മകൾ: ആയിഷ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share