ദുബൈയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു
ദുബായിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി യുവതി മരിച്ചു. മാനന്തവാടി ചെറ്റപ്പാലം സ്വദേശി അരങ്ങിൽതാഴെ ഹഫ്സലിന്റെ ഭാര്യ റംഷീനയാണ് മരിച്ചത്. 32 വയസ്സായിരുന്നു. ദുബൈ സത്വ അൽ ബിലയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ലാൻഡ് ക്രൂയിസർ ഇടിച്ചാണ് അപകടമുണ്ടായത്.
സിഗ്നൽ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മകൻ മുഹമ്മദ് യിസാൻ. പിതാവ്: അബൂബക്കർ. മാതാവ്: റംല. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക