യു.എ.ഇ യും സ്വദേശിവൽക്കരണം ശക്തമാക്കുന്നു; മലയാളി പ്രവാസികൾക്ക് തിരിച്ചടിയാകും

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ യു.എ.ഇ പുതിയ പദ്ധതി തയ്യാറാക്കി. ഓരോ വർഷവും 2% സ്വദേശിവൽക്കരണം നടപ്പാക്കും. ഇതിലൂടെ 2026 ഓടെ സ്വദേശിവൽക്കരണം 10% ആക്കി ഉയർത്തുകയാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ 50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്വാകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ വിദഗ്ധ ജോലികളിൽ 2% സ്വദേശിവൽക്കണം നടപ്പിലാക്കാനാണ് മന്ത്രിസഭാ തീരുമാനം.

യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേശിവൽക്കരണവുമായി സഹകരിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 2% നിന്ന് 10% ആക്കി ഉയർത്തുന്നതിനുള്ള മറ്റൊരു ദേശീയ പദ്ധതി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾക്കുപുറമെ യുഎഇയും സ്വദേശിവൽക്കരണം ശക്തമാക്കുകയാണ്. ഇതോടെ ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരെ പ്രത്യേകിച്ചു മലയാളികളെയാകും  കാര്യമായി ബാധിക്കുക.

സൌദിയും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വിദഗ്ധ ജോലികളിലാണ് സ്വദേശിവൽക്കരണം ആദ്യം നടപ്പിലാക്കുന്നത്. ഈ രാജ്യങ്ങളിലെല്ലാം ഇന്ത്യൻ സമൂഹം, പ്രത്യേകിച്ച് മലയാളികളാണ് വിദഗ്ധ തൊഴിലാളികളിൽ  ഏറെയും. നിലവിൽ സൌദിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സ്വദേശിവൽക്കരണം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മലയാളികൾ കൂടുതലും  ജോലി അന്വോഷിച്ച് പോകുന്നത് യു.എ.ഇയിലേക്കാണ്. എന്നാൽ യുഎഇ യും സ്വദേശിവൽക്കരണം ശക്തമാക്കുമ്പോൾ അത് മലയാളി സമൂഹത്തിന് വൻ തിരിച്ചടിയാകും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!