മെസ്സി ജിദ്ദയിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു. സീസണ്‍ ഫെസ്റ്റിവല്‍ നടക്കുന്ന കേന്ദ്രങ്ങളിലും മെസ്സി എത്തും. ഫോട്ടോകള്‍ കാണാം

ജിദ്ദ:  കഴിഞ്ഞ ദിവസം ജിദ്ദയില്‍ എത്തിയ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ബാലദിലെ ഹിസ്റ്റോറിക് ഡിസ്ട്രിക്ടില്‍ സന്ദര്‍ശനം നടത്തി. സൌദി ടൂറിസം സഹമന്ത്രി പ്രിന്‍സസ് ഹൈഫ മുഹമ്മദ് അല്‍ സൌദിനോടൊപ്പമാണ് നഗരത്തിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിച്ചത്.

 

ജിദ്ദ സീസണ്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് മെസ്സി ജിദ്ദയില്‍ എത്തിയത്. ഫെസ്റ്റിവല്‍ നടക്കുന്ന പ്രധാന കേന്ദ്രങ്ങളില്‍ മെസ്സി സന്ദര്‍ശനം നടത്തുമെന്ന് പ്രിന്‍സസ് ഹൈഫ പറഞ്ഞു.

 

മെസ്സി സൌദി ടൂറിസത്തിന്‍റെ അംബാസഡര്‍ ആയിരിക്കുമെന്ന് സൌദി ടൂറിസം മന്ത്രി അഹമദ് അല്‍ കാതിബ് പറഞ്ഞിരുന്നു.

 

Share