ഐഡി കാര്‍ഡ് ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അനുമതി പുനസ്ഥാപിക്കുന്നു
റിയാദ്: പാസ്സ്പോര്‍ട്ടിനു പകരം സൌദിയിലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സൌദി പൌരന്‍മാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും, ഗള്‍ഫ് ഐഡി കാര്‍ഡ് ഉപയോഗിച്ച് ഗള്‍ഫ് പൌരന്‍മാര്‍ക്ക് സൌദി സന്ദര്‍ശിക്കാനുമുള്ള അനുമതി ഉടന്‍ പുനസ്ഥാപിക്കുമെന്ന് സൌദി ജവാസാത്ത് സൂചിപ്പിച്ചു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചില്‍ ഈ സൌകര്യം നിര്‍ത്തലാക്കിയതോടെ പാസ്പോര്‍ട്ട് ഇല്ലാതെ സൌദികള്‍ക്കും മറ്റ് ഗള്‍ഫ് പൌരന്‍മാര്‍ക്കും സൌദിയിലേക്ക് വരാനും പോകാനും സാധിക്കാത്ത സാഹചര്യമാണ്.
മറ്റ് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഈ നിയന്ത്രണവും പിന്‍വലിക്കാനാണ് നീക്കം.