നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലയാളി സൌദിയിൽ മരിച്ചു
കൊല്ലം കടയ്ക്കൽ സ്വദേശി സൌദിയിലെ ജിദ്ദയിൽ മരിച്ചു. മുഹമ്മദ് ഇസ്മാഈൽ നസ്രുദീൻ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ജിദ്ദയിലെ അൽ ഖുംറ ഡിസ്ട്രിക്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. മഹ്ജർ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഈ ആഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലായിരുന്നു നസ്രുദ്ദീൻ. അതിനിടയിലാണ് മരണം സംഭവിച്ചത്. മകൻ സൈഫുദ്ധീൻ ജിദ്ദയിലുണ്ട്.
ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ ടീം അംഗം റാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ