റമദാനില്‍ ഒരു ഉംറ മതിയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: റമദാനില്‍ ഒരു ഉംറ കൊണ്ട് വിശ്വാസികള്‍ തൃപ്തിപ്പെടണമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അഭ്യര്‍ഥിച്ചു. കൂടുതല്‍ തീര്‍ഥാടകര്‍ക്ക് റമദാനില്‍ ഉംറ നിര്‍വഹിക്കാനുള്ള അവസരം ലഭിക്കാനും, സുഗമമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരം ലഭിക്കാനുമാണ് ഈ നിര്‍ദേശം. റമദാന്‍ ഏതാണ്ട് പകുതിയായതോടെ ഹറം പള്ളിയില്‍ തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് വഴി മന്ത്രാലയത്തിന്റെ അഭ്യര്‍ഥന.

Share
error: Content is protected !!