72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മമ്മൂട്ടിയും കാർത്തിക് ആര്യനും മികച്ച നടന്മാർ
ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും കാർത്തിക് ആര്യനും പങ്കിട്ടു. ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചന്തു ചാമ്പ്യൻ എന്ന ചിത്രമാണ് കാർത്തിക് ആര്യനെ പുരസ്കാരത്തിന് അർഹനാക്കിയത്.
പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ, ഭ്രമയുഗത്തിനും വൈക്കം വിജയലക്ഷ്മിക്കും പുരസ്കാരം
യാമി ഗൗതം മികച്ച നടി. ആർട്ടിക്കിൾ 370 എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ആർട്ടിക്കിൾ 370 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമയ്ക്കും. തമിഴ് ചിത്രത്തിനുള്ള പുരസ്കാരം രായനും നേടി.
2024ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത ചിത്രങ്ങളിൽ നിന്ന് 11 അംഗ കേന്ദ്ര ജൂറിയാണ് പുരസ്കാരജേതാക്കളെ തിരഞ്ഞെടുക്കുന്നത്. മലയാളി സംവിധായകൻ ജയരാജ് ആയിരുന്നു ദേശീയ അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്മാൻ.
..


