ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ആലപ്പുഴ: ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഹരിപ്പാട് പൊലീസ് അന്വേഷിച്ചിരുന്ന കേസ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. ഹരിപ്പാട് സ്വദേശി സാവരിയ (22) കൊല്ലപ്പെട്ട കേസിലാണ് നടപടി.

സഹപാഠി ലാപ്‌ടോപ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയതാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23) ആണ് കേസില്‍ അറസ്റ്റിലായത്. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് വിവരം. സദറുല്‍ അലം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.

അതേസമയം, വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവ് ശേഖരിക്കാന്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇവിടെ നിയമപരമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടിയാണ് റീപോസ്റ്റ്‌മോര്‍ട്ടം. സാവരിയയുടെ മൃതദേഹം നേരത്തെ ഉസ്ബക്കിസ്ഥാനില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ലാപ്ടോപ് കൊണ്ട് അടിയേറ്റ യുവതിയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
…..

Share