സൗദിയിലെ സർക്കാർ ആശുപത്രികളിൽ ചില ചികിത്സകൾ വിദേശികൾക്ക് ലഭിക്കില്ല

സൌദി അറേബ്യയിലെ സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ചില ചികിത്സകൾ ലഭിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അവയവം മാറ്റിവയ്ക്കൽ, ദന്തചികിത്സ, വന്ധ്യത, ഐവിഎഫ്, മജ്ജ മാറ്റിവയ്ക്കൽ എന്നിവയാണ് സർക്കാർ ആശുപത്രികളിൽ വിദേശികൾക്ക് ലഭ്യമല്ലാത്ത ചികിത്സകൾ.

വിദേശികൾ വാഹനപകടത്തിൽപ്പെട്ടാൽ അത്തരം കേസുകൾ സ്വീകരിക്കാതിരിക്കാൻ സ്പെഷ്യലൈസ്ഡ് ആശുപത്രികൾക്കും, ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങൾക്കും അവകാശമില്ലെന്നും വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങൾ വിദേശികളുടെ അപകട കേസുകൾ സ്വീകരിക്കേണ്ടതാണ്.

വൃക്ക തകരാറുള്ള വിദേശികളായ രോഗികളുടെ ചികിത്സ കൗൺസിലിന്റെ പ്രത്യേക അനുമതിയില്ലാതെ സർക്കാർ ആശുപത്രികളിൽ ചികിത്സിക്കാൻ പാടില്ല.  കൗൺസിലിന്റെ പ്രത്യേക അനുമതിയോടെ വിദേശിയായ വൃക്ക രോഗിയെ ചികിത്സിക്കാൻ രോഗിയുടെ പേര്, ആരോഗ്യസ്ഥിതി, ചികിത്സയ്ക്ക് വേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് ആശുപത്രി അഡ്മിനിസ്ട്രേഷൻ ഉടൻ തന്നെ അടുത്തുള്ള ഭരണകൂടത്തെയോ ഗവർണറേറ്റിനെയോ അറിയിക്കേണ്ടതാണ്.

കൂടുതൽ വാർത്തകൾക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LVXMuqnJbp47d7zZypwKyQ

Share
error: Content is protected !!