യുദ്ധം നിർത്താൻ പുതിയ നിർദേശങ്ങൾ യുഎസിന് മുന്നിൽവച്ച് ഇറാൻ; കൈമാറിയത് പാക്കിസ്ഥാൻ ഇടനിലക്കാർ

ടെഹ്റാൻ/വാഷിങ്ടൻ: വെടിനിർത്തൽ കരാറിനുവേണ്ട പുതുക്കിയ നിർദേശങ്ങൾ ഇറാൻ യുഎസിനു കൈമാറിയതായി റിപ്പോർട്ട്. പാക്കിസ്ഥാൻ മുഖാന്തിരമാണ് റിപ്പോർട്ട് കൈമാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. നേരത്തെ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതിനു പിന്നാലെയാണിത്. 

അതേസമയം, കരാറിലെ നിർദേശങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ കപ്പലുകൾക്കുള്ള ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ആവർത്തിച്ചിരുന്നു. ഇറാൻ തുറമുഖങ്ങൾക്കും കപ്പലുകൾക്കും ഉപരോധമേർപ്പെടുത്തുന്നതോടെ ആ രാജ്യത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി ചർച്ചാമേശയിലെത്തിക്കാമെന്നാണ് ട്രംപിന്റെ പ്രതീക്ഷ.

ഏപ്രിൽ 8 മുതൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ട്. എന്നാൽ ഇറാനെ കൂടുതൽ സമ്മർദത്തിലാക്കാനുള്ള സൈനിക നടപടികളെക്കുറിച്ച് യുഎസ് ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണമുണ്ടായാൽ നേരിടാൻ ഇറാൻ വ്യോമപ്രതിരോധ സംവിധാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.

വെടിനിർത്തൽ കരാറിനുവേണ്ട പുതുക്കിയ നിർദേശങ്ങൾ ഇറാൻ യുഎസിനു കൈമാറിയതായി റിപ്പോർട്ട്. പാക്കിസ്ഥാൻ മുഖാന്തിരമാണ് റിപ്പോർട്ട് കൈമാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. നേരത്തെ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതിനു പിന്നാലെയാണിത്. 

 ഇറാനിൽ യുഎസുമായുള്ള ചർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ പുറത്താക്കാൻ നീക്കമെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാറും അറാഗ്ചിയെ പുറത്താക്കാൻ ആവശ്യപ്പെട്ടതായി ‘ഇറാൻ ഇന്റർനാഷണൽ’ റിപ്പോർട്ടു ചെയ്തു. 

Share
error: Content is protected !!