ശാസ്ത്രീയ പഠനം നടത്തി മലപ്പുറം ജില്ലയെ വിഭജിക്കണം; സമസ്ത ശതാബ്ദി സമ്മേളനത്തില്‍‍ പ്രമേയം

ശാസ്ത്രീയ പഠനം നടത്തി മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് സമസ്ത ശതാബ്ദി സമ്മേളനത്തില്‍‍ പ്രമേയം. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത ശതാബ്ദി ആഘോഷങ്ങൾക്കിടെയാണ് പ്രമേയം അവതരിപ്പിച്ചത്.

45 ലക്ഷത്തിലധികം ജനങ്ങൾ ഉള്ള മലപ്പുറത്ത് ഭരണനിർവഹണം വെല്ലുവിളിയാണെന്നും, ജനങ്ങളിലേക്ക് അടിസ്ഥാന സൗകര്യങ്ങൾ എത്താൻ ജില്ല വിഭജിക്കണം എന്നുമാണ് ആവശ്യം. അതുവഴി സാമ്പത്തിക വളർച്ച ഉണ്ടാകുമെന്നും പ്രമേയം അവകാശപ്പെടുന്നുണ്ട്. ഉമർ ഫൈസി മുക്കമാണ് സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചത്.  നേരത്തെ ജമാഅത്തെ ഇസ്ലാമിക്കെതിരെയും പ്രമേയം പാസാക്കിയിരുന്നു.  

Share
error: Content is protected !!