സൗദിയിൽ റമദാൻ ഒന്ന് ശനിയാഴ്ചയെന്ന് ഗോളശാസ്ത്രജ്ഞർ; വെള്ളിയാഴ്ച മാസപ്പിറവി ദർശിക്കാനാകും

സൌദി അറേബ്യയിൽ ഈ വർഷത്തെ റമദാൻ വ്രതം ഏപ്രിൽ രണ്ടിന് ശനിയാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്രജ്ഞർ അറിയിച്ചു. ത്വാഇഫിലെ കൗൺസിൽ ഓഫ് ഹൊറൈസൺസ് ഫോർ സ്‌പേസ് സയൻസസ് ചെയർമാൻ ഡോ. ഷറഫ് അൽ-സുഫിയാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏപ്രിൽ 1 ന് വെള്ളിയാഴ്ച ഷഅബാൻ 29 ആണ്. അന്ന് സൂര്യാസ്തയത്തിന് ശേഷം ചന്ദ്രമാസപ്പിറവി കാണാനാകും. സൗദി മക്ക സമയം വെള്ളിയാഴ്ച വൈകുന്നേരം 06:34 ന് സൂര്യൻ അസ്തമിക്കും. അതിന് ശേഷം 6.51നാണ് ചന്ദ്രൻ അസ്തമിക്കുക. അതിനാൽ ചന്ദ്രക്കല ഏകദേശം 17 മിനിറ്റോളം ചക്രവാളത്തിൽ നിലനിൽക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഈ സമയത്തിനിടെ റമദാൻ മാസപ്പിറവി ദർശിക്കാനാകുമെന്നും, ഈ വർഷത്തെ റമദാൻ മാസം 2022 ഏപ്രിൽ 2-ന് ശനിയാഴ്ച ആരംഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിരീക്ഷണ ദിവസവമായ ഏപ്രിൽ ഒന്നിന് വെള്ളിയാഴ്ച അന്തരീക്ഷം വ്യക്തവും പൊടിപടലങ്ങളോ മേഘങ്ങളോ ഇല്ലാത്തതായിരിക്കുമെന്നും, എല്ലാവരും മാസപ്പിറവി നിരീക്ഷിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മാസപ്പിറവി ദർശിച്ചതായി ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൌദി സുപ്രീം  കോടതിയാണ് റദമാൻ വ്രതാരംഭത്തെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!