റമദാൻ മുന്നൊരുക്കം: മക്കയിലെ ആശുപത്രികളിൽ വൻ ക്രമീകരണങ്ങൾ

റമദാനിൽ മക്കയിലെ ഹറം പള്ളിയിൽ കൂടുതൽ സന്ദർശകരും തീർഥാടകരും എത്തുന്ന സാഹചര്യത്തിൽ മക്കയിലെ എല്ലാ ആശുപത്രികളുടേയും ആരോഗ്യ കേന്ദ്രങ്ങളുടേയും പ്രവർത്തന ശേഷി വർധിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഹെൽത്ത് കമ്മ്യൂണിറ്റി ക്രിട്ടിക്കൽ കെയർ റൂമുകളുടെയും എമർജൻസി ക്ലിനിക്കുകളിലെ എല്ലാ ഹെൽത്ത് കെയർ സെന്ററുകളുടെയും പ്രവർത്തന ശേഷി റമദാനിലെ പ്രത്യേക പദ്ധതിക്കനുസൃമായും,  ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ചുമാണ് ഉയർത്തിയത്.

 

10 ആശുപത്രികളിലും 82 ആരോഗ്യ കേന്ദ്രങ്ങളിലും റമദാൻ സീസണിലേക്കുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. അൽ-ഹറം ആശുപത്രിയും എമർജൻസി സെന്ററുകളും 24 മണിക്കൂറും പ്രവർത്തിക്കും. കിംഗ് അബ്ദുല്ല ഗേറ്റിന് മുന്നിൽ ഹറം പള്ളിയുടെ വടക്ക് വശത്താണ് അൽ-ഹറം ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്. ഹറമിനോട് ചേർന്ന് മൂന്ന് എമർജൻസി സെന്ററുകളും പ്രവർത്തന സജ്ജമാണ്. അവയിലെല്ലാം അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. കുടാതെ സംയോജിത മെഡിക്കൽ ടീമുകളും ആധുനിക മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ച അഞ്ച് മൊബൈൽ ക്ലിനിക്കുകളും പ്രവർത്തിക്കും. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലുൾപ്പെടെയാണ് ഇവ പ്രവർത്തിക്കുക.

 

 

 

ആറ് മണിക്കൂർ വീതമുള്ള നാല് ഷിഫ്റ്റുകളിലായി 24 മണിക്കൂറം പ്രവർത്തിക്കും വിധമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.  എല്ലാ ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലേയും ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും രോഗികൾക്ക് ആവശ്യമായ ചികിത്സ തുടരുകയാണ്. കൂടാതെ ഓരോ ആശുപത്രിയിലും വ്യക്തമാക്കിയ സമയക്രമമനുസരിച്ച് രക്തബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. ദാതാക്കൾക്ക് ഇവിടെയെത്തി രക്തം നൽകാം. എല്ലാ തരത്തിൽപെട്ട കേസുകളും കൈകാര്യം ചെയ്യുന്നതിനായി എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഐസൊലേഷൻ മുറികളും സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/LUZAzz0xgyiIdj0abQ0OCc

Share
error: Content is protected !!