തദ്ദേശ ഫലം: രാവിലെ 7.45 നു സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കും എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും,

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനി രാവിലെ ആരംഭിക്കും. രാവിലെ 7.45 ന് സ്ട്രോങ് റൂമുകള്‍ തുറക്കും. തുടര്‍ന്ന് എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും.

ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. തുടര്‍ന്ന് എട്ടരയോടെ ഇ വി എം മെഷീനുകള്‍ എണ്ണിത്തുടങ്ങും. വോട്ടെണ്ണല്‍ ഫലം തത്സമയം അറിയാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം തത്സമയം അറിയാന്‍ മൂന്ന് വെബ്‌സൈറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

https://sec.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി ഫലം തത്സമയം അറിയാനുള്ള മൂന്ന് വെബ്‌സൈറ്റുകളിലേക്ക് പ്രവേശിക്കാനാവും. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in ഈ മൂന്ന് വെബ്‌സൈറ്റുകളാണ് പൊതുജനങ്ങള്‍ക്ക് തത്സമയം ഫലം അറിയാന്‍ തയ്യാറാക്കിയിരിക്കുന്നത്.

Share
error: Content is protected !!