ഖത്തർ ലോകകപ്പ് മത്സരത്തിലേക്ക് സൌദി അറേബ്യ യോഗ്യത നേടി
സൌദി അറേബ്യ വീണ്ടും ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് യോഗ്യത നേടി. സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ ജാപ്പാൻ വ്യാഴാഴ്ച നേടിയ വിജയമാണ് ഖത്തറിലെ 2022 ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കാൻ സൌദി അറേബ്യക്ക് അവസരമൊരുക്കിയത്. ഇത് ആറാം തവണയാണ് സൌദി ലോകകപ്പ് മത്സരത്തിന് യോഗ്യത നേടുന്നത്. 2-0 എന്ന ഗോൾ നിലയിൽ ഓസ്ട്രേലിയക്കെതിരെ ജപ്പാൻ വിജയിച്ചപ്പോൾ സൌദിക്ക് വിജയം എളുപ്പമായി. ഒരു കളി പോലും കളിക്കാതെയാണ് സൌദി ലോകകപ്പ് മത്സരത്തിന് യോഗ്യത നേടിയത്.
ജപ്പാൻ വിജയിച്ചതോടെ ഗ്രൂപ്പ് ബി യിൽ നേരിട്ട് കളിക്കാമെന്ന ഓസ്ട്രേലിയയുടെ സാധ്യത തകർന്നു. ഇതോടെ ചൈനക്കെതിരായ മത്സര ഫലം കാത്തിരിക്കാതെ തന്നെ സൌദി യോഗ്യത നേടുകയായിരുന്നു. 2-0 എന്ന ഗോൾ നിലയിൽ ഓസ്ട്രേലിയക്കെതിരെ ജപ്പാൻ വിജയിച്ചതിലൂടെ, തുടർച്ചായ ഏഴാം തവണയും ലോകകപ്പ് മത്സരത്തിൽ ജപ്പാൻ സ്ഥാനം ഉറപ്പിച്ചു.