സ്വന്തം വീടുകളിൽ നിന്നോ ഹോട്ടലുകളിൽ നിന്നോ ജോലിസ്ഥലങ്ങളിൽ നിന്നോ ചെക്ക്-ഇൻ നടപടികൾ; വൻ മാറ്റവുമായി വിമാനത്താവളം

ഷാർജ: ഷാർജ രാജ്യാന്തര വിമാനത്താവളം യാത്രക്കാർക്ക് സ്വന്തം വീടുകളിൽ നിന്നോ ഹോട്ടലുകളിൽ നിന്നോ ജോലിസ്ഥലങ്ങളിൽ നിന്നോ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാൻ അവസരം നൽകുന്ന ‘ഹോം ചെക്ക്-ഇൻ’ എന്ന പുതിയ സേവനം അവതരിപ്പിച്ചു. ഈ സൗകര്യം യാത്രകൾ കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കും.

∙സേവനം എങ്ങനെ പ്രവർത്തിക്കുന്നു? 
യാത്രക്കാരുടെ ഡോർസ്റ്റെപ്പിൽ നിന്ന് ലഗേജുകൾ ശേഖരിക്കുന്നതും ബോർഡിങ് പാസുകൾ ഇഷ്യൂ ചെയ്യുന്നതും ഉൾപ്പെടെയുള്ള എല്ലാ നടപടികളും ഷാർജ എയർപോർട്ടിലെ പ്രത്യേക ടീം ശ്രദ്ധിക്കും. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ അവർക്ക് ക്യൂവിൽ നിൽക്കേണ്ട ആവശ്യം വരില്ല. ലഗേജ് നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയതിനാൽ, അവർക്ക് നേരിട്ട് പാസ്പോർട്ട് കൺട്രോളിലേക്ക് പോകാൻ സാധിക്കും. തിരക്കേറിയ യാത്രാ സീസണുകളിൽ സമയം ലാഭിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ബിസിനസ് യാത്രക്കാർക്കും ഇത് ഏറെ പ്രയോജനകരമാണ്.

∙‘ഹോം ചെക്ക്-ഇൻ’ ബുക്ക് ചെയ്യേണ്ട വിധം
ഔദ്യോഗിക വെബ്സൈറ്റ് വഴിയും കോൾ സെന്റർ( 800745424) മുഖനേയും SHJ Home Check-In മൊബൈൽ ആപ്പ് വഴിയും സേവനം ബുക്ക് ചെയ്യാം.

∙പാക്കേജ്, ലഗേജുകളുടെ എണ്ണം, ഫീസ്
കോറൽ പാക്കേജ് 1–2 ബാഗുകൾ 145 ദിർഹം
സിൽവർ പാക്കേജ് 3–4 ബാഗുകൾ 165 ദിർഹം
ഗോൾഡ് പാക്കേജ് 6 ബാഗുകൾ വരെ 185 ദിർഹം

∙ബുക്കിങ് സമയം
വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് എട്ട് മണിക്കൂർ മുൻപെങ്കിലും ബുക്കിങ് പൂർത്തിയാക്കണം. സേവനം നിലവിൽ ആദ്യ ഘട്ടത്തിൽ ഷാർജയിലെ തിരഞ്ഞെടുത്ത ചില പ്രദേശങ്ങളിൽ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ചെലവ് (പാക്കേജുകൾ) ലഗേജുകളുടെ എണ്ണം അനുസരിച്ചാണ് പാക്കേജുകൾക്ക് വില ഈടാക്കുക.

ദുബായിലും അബുദാബിയിലും സമാന സേവനങ്ങൾ യുഎഇയിലെ മറ്റ് പ്രധാന എമിറേറ്റുകളിലും സമാനമായ ‘ഹോം ചെക്ക്-ഇൻ’ സൗകര്യങ്ങൾ ലഭ്യമാണ്
ദുബായ്, എമിറേറ്റ്സ്, ഫ്ലൈദുബായ്, സൗദിയ, കുവൈത്ത് എയർവേസ് തുടങ്ങിയ വിമാനക്കമ്പനികൾ ഡബ്സ് വഴിയാണ് ഈ സേവനം നൽകുന്നത്.
അബുദാബി∙ എത്തിഹാദ് എയർവേസ് യാത്രക്കാർക്ക് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ സമാനമായ ഓപ്ഷൻ നൽകുന്നു. ഈ സേവനങ്ങൾ യാത്രക്കാർക്ക് വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാനും യാത്രാസമയം കുറയ്ക്കാനും സഹായകമാകും.

Share
error: Content is protected !!