ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവ് സൗദിയിൽ കുഴഞ്ഞ് വീണ് മരിച്ചു

ജിദ്ദ: മലയാളി യുവാവ് ജിദ്ദയിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ചിലക്കൂർ കുന്നിൽ വീട്ടിൽ ദിൽധാർ (42) ആണ് മരിച്ചത്. ശാരീരികാസ്വസ്ഥതയെ തുടർന്ന് കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിദ്ദയിലെ ശറഫിയയിലുള്ള സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് മരണപ്പെട്ടത്.
.
അബഹൂറിലെ ഒരു പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു ദിൽധാർ, മികച്ചൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു ഇദ്ദേഹം. ജിദ്ദയിലെ പ്രമുഖ ക്രിക്കറ്റ് ക്ലബുകളിലൊന്നായ കൊടിമരം വാരിയേഴ്‌സിലെ സജീവ അംഗമായിരുന്നു. കഴിഞ്ഞ 12 വർഷമായി ദിൽധാർ ജിദ്ദയിലാണ് പ്രവാസ ജീവിതം നയിച്ചിരുന്നത്.

കമറുദ്ദീൻ-ജമീലബീവി ദമ്പതികളുടെ മകനാണ്. ഭാര്യ ഖദീജ. ഇവർക്ക് മൂന്ന് മക്കളുണ്ട്. മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനായി സുഹൃത്തുക്കളും സാമൂഹിക സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്.

Share
error: Content is protected !!