എല്ലാ ദിവസവും ഇറച്ചിയും മീനും വേണം. മകനേയും കുടുംബത്തേയും കത്തിച്ച് കൊന്ന പിതാവിൻ്റെ വിശദീകരണം

തൊടുപുഴ ചീനക്കുഴിയിൽ മകനെയും മകൻ്റെ ഭാര്യയേും രണ്ട് മക്കളേയും കത്തിച്ചു കൊന്ന പ്രതി ഹമീദ് പോലീസ് കസ്റ്റഡിയിലും ഒട്ടും കൂസലില്ല. തനിക്ക് ജീവിക്കണം. അതിനാണ് ഇങ്ങിനെ ചെയ്തതെന്നും  പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു പ്രധാന ആവശ്യം. ഇക്കാര്യത്തെ ചൊല്ലി ഹമീദ് ഇടക്കിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

വർഷങ്ങളായി പിതാവായ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ മകനുമായി കരാറുണ്ടാക്കിയിരുന്നു. മകൻ ഈ കരാർ പാലിക്കാതിരുന്നതും കൊലക്ക് കാരണമായെന്നാണ് ഹമീദിൻ്റെ മൊഴി. തൻ്റെ പേരിലുള്ള  സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആൺ മക്കൾക്കുമായി വീതിച്ചു നൽകിയിരിക്കുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

എന്നാൽ മകൻ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിനോട് പറഞ്ഞത്. ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദിൻ്റെ താമസം. അടുത്ത കാലത്ത് തിരികെ എത്തിയ ശേഷം മക്കളുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു എന്ന് അയൽവാസികളും പറയുന്നു.

വീട്ടിൽ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദിൻ്റെ പകയിൽ ഇവർ എരിഞ്ഞടങ്ങിയത്.  ഇന്നലെ രാവിലെ ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി. തുടർന്നാണ് രാത്രി പെട്രോളുമായെത്തി ഹമീദ് എല്ലാവരെയും കത്തിച്ചു കൊന്നത്. ഫൈസലിന് ചീനിക്കുഴിയിൽ പച്ചക്കറി വ്യാപാരമാണ്. മെഹർ പ്ലസ്ടുവിനും അസ്ന ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു.  ക്രൂരമായി കത്തിച്ചു കൊലപ്പെടുത്തുമ്പോൾ കൊച്ചുമക്കളുടെ മുഖം പോലും ഹമീദ് ഓർത്തില്ല.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd


പിതാവ് മകനേയും ഭാര്യയേയും രണ്ട് മക്കളേയും ചുട്ടു കൊന്നു. ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി കേരളം

എല്ലാ ദിവസവും ഇറച്ചിയും മീനും വേണം. മകനേയും കുടുംബത്തേയും ചുട്ടുകൊന്ന പിതാവിൻ്റെ വിശദീകരണം

സ്വന്തം മകനേയും കുടുംബത്തേയും പിതാവ് ചുട്ട് കൊന്നത് പുതിയ വീട്ടിലേക്ക് താമസം മാറാൻ ആറ് ദിവസം മാത്രം ബാക്കിയുള്ളപ്പോൾ

 

Share