അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് അംഗീകാരം നല്കി മന്ത്രിസഭ
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ. ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്നാണ് ബില്ലിൽ പറയുന്നത്.
ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് തന്നെ ഇതിന് ഉത്തരവിടാന്‍ കഴിയും. അടുത്ത നിയമസഭാ യോഗത്തില്‍ ബില്‍ അവതരിപ്പിക്കുമെങ്കിലും സങ്കീര്‍ണമായ കടമ്പകളാണ് മുന്നിലുള്ളത്. ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ഉള്‍പ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്.
വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.


