റമദാനിലെ ബാങ്കുകളുടെ പ്രവൃത്തി സമയവും പെരുന്നാൾ അവധിയും പ്രഖ്യാപിച്ചു

സൌദി അറേബ്യയിലെ സെൻട്രൽ ബാങ്കിൻ്റെ റമദാനിലേയും രണ്ട് പെരുന്നാൾ ദിനങ്ങളിലേയും പ്രവർത്തന സമയം പ്രഖ്യാപിച്ചു.

സെൻട്രൽ ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച്, റമദാൻ മാസത്തിൽ ബാങ്കുകളുടെ ദൈനംദിന പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ആയിരിക്കും.

ബാങ്കുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സാമ്പത്തിക കൈമാറ്റ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവൃത്തി സമയം രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെയുമായിരിക്കും.

ആഴ്ചയിൽ 6 പ്രവൃത്തി ദിവസങ്ങളാണുണ്ടാകുക.

2022 ഏപ്രിൽ 28 ന് അഥവാ റമദാൻ 27ന് വ്യാഴാഴ്ച പ്രവൃത്തി ദിനം അവസാനിക്കുന്നതോടെ ഈദുൽ-ഫിത്തർ അവധി ആരംഭിക്കുന്നു, പിന്നീട് 2022 മെയ് 8 ന് അഥവാ  7 ശവ്വാൽ ഞായറാഴ്ച ബാങ്കുകൾ സാധാരണപോലെ തുറന്ന് പ്രവർത്തിച്ച് തുടങ്ങും. 

2022 ജൂലൈ 6 ന് ദു അൽ-ഹിജ്ജ 7, ബുധനാഴ്ച പ്രവൃത്തി ദിവസം അവസാനിക്കുന്നതോടെ ഈദ് അൽ-അദ്ഹ അവധി ആരംഭിക്കും. ദുൽ ഹിജ്ജ 14, 1442 ന് അഥവാ ജൂലൈ 13ന് സമാനമായി ബുധനാഴ്ച ബാങ്കുകളുടെ പ്രവർത്തനം സാധാരണപോലെ പുനരാരംഭിക്കും. 

Share
error: Content is protected !!