“വ്യാപാരി പെട്രോളൊഴിച്ച് തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു”
കോട്ടയം: പാലാ രാമപുരത്ത് വ്യാപാരി പെട്രോളൊഴിച്ച് തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു. കണ്ണനാട്ട് ജ്വല്ലറിയുടെ ഉടമയായ അശോകനാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അശോകനെ മറ്റൊരു കടയുടമയായ തുളസീദാസ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
രാമപുരം ടൗണിലെ സ്വർണക്കടയിൽ എത്തിയ തുളസീദാസ് അശോകനെ കൈയിൽ കരുതിയ കുപ്പിയിലെ പെട്രോൾ ഒഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു. അശോകനെ ചെറുപ്പുങ്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
പ്രതി തുളസീദാസും അശോകനും തമ്മിൽ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാമപുരം സ്റ്റേഷനിൽ തന്നെ പരാതികളും കേസുകളും ഉണ്ട്. സംഭവത്തിനുശേഷം തുളസീദാസ് ഓടി രക്ഷപ്പെടുകയും ഒരു മണിക്കൂറിനു ശേഷം രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജറാവുകയും ചെയ്തു.”


