കരിപ്പൂരിലേക്കുള്ള ‌യാത്രയ്ക്കിടെ മലയാളി യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു

പുത്തനത്താണി ( മലപ്പുറം): ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള ‌യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ പുന്നത്തല സ്വദേശി മരിച്ചു. ഇടമന മഹല്ലിലെ നെയ്യത്തൂർ മുഹമ്മദിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് അഫ്സൽ (27) ആണു മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് ബഹ്റൈനിൽനിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ വച്ചാണ് അഫ്സലിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു.

കുറച്ചുദിവസം മുൻപ് അഫ്സലിന് പനി ബാധിച്ചിരുന്നു. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമാകാത്തതിനെത്തുടർന്ന് നാട്ടിലേക്കു തിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ഹാജറ, തസ്നീമ, ഉമ്മുക്കുൽസു.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!