സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിൽ ഖബറടക്കി
റിയാദ്: കഴിഞ്ഞ ചൊവ്വാഴ്ച ജിദ്ദ-ജിസാൻ ഹൈവേയിലെ അൽ ലൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. കോഴിക്കോട് കൊടുവള്ളി ആവിലോറ പാറക്കൽ കിഴക്കേചെവിടൻ സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസാണ് (25) വാഹനപകടത്തിൽ മരിച്ചത്. ജിദ്ദയിലെ ജാമിയ ഖുവൈസിയിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ജിദ്ദയിൽ നിന്ന് പുലർച്ചെ സ്റ്റേഷനറി സാധനങ്ങളുമായി ജിസാനിലേക്ക് കച്ചവടത്തിന് പുറപ്പെട്ട ഇദ്ദേഹത്തിെൻറ മിനി ട്രക്ക് (ഡൈന) ട്രൈലറിന് പിറകിൽ ഇടിച്ചായിരുന്നു അപകടം.
.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജിദ്ദ ഫോറൻസിക് സെൻററിൽനിന്ന് എംബാം നടപടികൾ പൂർത്തീകരിച്ച് ശനിയാഴ്ച രാവിലെ സൌദിയിൽ വെച്ച് മയ്യിത്ത് നമസ്കാരം നടത്തി. തുടർന്ന് വൈകീട്ടുള്ള ജിദ്ദ-റിയാദ്-കോഴിക്കോട് ഫ്ലൈനാസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി.
.
ഞായറാഴ്ച രാവിലെ 8.30ന് കരിപ്പൂരിലെത്തിയ മൃതദേഹം കുടുബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഏറ്റുവാങ്ങി. വീട്ടിലെ പൊതുദർശനത്തിന് ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഉരുളികുന്ന് ജുമാമസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്കാരം നടത്തിയ ശേഷം ഖബറടക്കി.
.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി വെൽഫയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിെൻറയും കെ.എം.സി.സി അൽ ലൈത്ത് ഭാരവാഹികൾ, ജിദ്ദ വെൽഫയർ വിങ്ങ് പ്രവർത്തകർ, കോഴിക്കോട് ജില്ല, കൊടുവള്ളി മണ്ഡലം നേതാക്കന്മാർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകനാണ് മരിച്ച മുഹമ്മദ് ബാദുഷ ഹാരിസ്. മാതാവ്: ഷറീന. സഹോദരങ്ങള്‍: ആദിൽഷ, ജന്ന ഫാത്തിമ.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



