മത്സ്യബന്ധന ബോട്ട് മറിഞ്ഞ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

സൗദി അറേബ്യയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മരിച്ച പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനം. കഴിഞ്ഞ ദിവസം സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ അപകടത്തിലാണ് തമിഴ്‌നാട് സ്വദേശി മൈലാടുതുറൈ സ്വദേശി അഞ്ചപ്പന്‍ (61) മരിച്ചത്.

ജുബൈലിനു സമീപം മുനീഫയില്‍ വെച്ച്് കഴിഞ്ഞ ദിവസം രാവിലെ മത്സ്യബന്ധന ബോട്ട് മറിയുകയായിരുന്നു. അല്‍ നാരിയ ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അല്‍ നാരിയ കെഎംസിസി പ്രസിഡന്റ് അന്‍സാരി മന്നമ്പത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യമായ സഹായങ്ങള്‍ നല്‍കിവരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share