കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം; ദുബൈയിൽ മലയാളി യുവാവ് മരിച്ചു

ദുബൈ: പ്രവാസി മലയാളി ദുബൈയിൽ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടർ​ഗ്രൗണ്ട് പാർക്കിങ്ങിൽ വെച്ച് കാറിൽ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മാതാവ്: ബീവി. നൗഫിയ ആണ് ഭാര്യ. നാല് മക്കളുണ്ട്.




ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  

Share
error: Content is protected !!