വാടക കെട്ടിടത്തിലെ അറ്റകുറ്റപണികൾ നടത്തേണ്ടത് ആര്

സൌദി അറേബ്യയിൽ വാടക്ക് എടുത്ത കെട്ടിടത്തിലേയും ഫ്ലാറ്റുകളിലേയും അറ്റകുറ്റപണികളുടെ ചെലവുകൾ ആരാണ് വഹിക്കേണ്ടതെന്ന് ഇജാർ പ്രോഗ്രാം വ്യക്തമാക്കി.

ഉപയോഗം കൊണ്ടും പ്രവർത്തന കാലയളവ് കാരണവും സംഭവിക്കുന്ന കേടുപാടുകൾ വാടകക്കാരൻ്റെ ചെലവിലാണ് അറ്റകുറ്റപണികൾ നടത്തേണ്ടത്.

എന്നാൽ കെട്ടിടത്തിലെ വെള്ളം ചോർച്ച, തെറ്റായ വൈദ്യൂതി ക്രമീകരണങ്ങൾ പോലുള്ള തകരാറുകളും മറ്റു ബിൽഡിംഗിലെ നിർമ്മാണ പിശക് കൊണ്ടുള്ള തകരാറുകളും നന്നാക്കിയെടുക്കുന്നതിനുള്ള ചെലവ് ഉടമ വഹിക്കണമെന്നും ഇജാർ പ്രോഗ്രാം വ്യക്തമാക്കി.

 

Share
error: Content is protected !!