കട്ടിലിൽ കെട്ടിയിട്ട് വസ്ത്രം അഴിപ്പിച്ചു, തല മൊട്ടയടിച്ചു; അവിഹിത ബന്ധം ആരോപിച്ച് യുവതിക്ക് ക്രൂര മർദ്ദനം, 14 പേർ കസ്റ്റഡിയിൽ
ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ യുവതിയെ കട്ടിലിൽ കെട്ടിയിട്ട് വസ്ത്രം അഴിച്ച് തല്ലിച്ചതച്ചു. അവിഹിത ബന്ധം ആരോപിക്കപ്പെട്ട് യുവതിയേയും കാമുകനെയും പിടികൂടിയ ശേഷമായിരുന്നു മർദ്ദനം. പ്രതികൾ യുവതിയുടെ തല മൊട്ടയടിച്ചു. സ്വകാര്യ ഭാഗങ്ങളിൽ ചോരയൊലിപ്പിച്ച നിലയിലാണ് പ്രതികൾ യുവതിയെ ഉപേക്ഷിച്ചത്. സ്ത്രീ യാചിച്ചിട്ടും പീഡനം തുടർന്നുവെന്നാണ് വിവരം.
.
അഞ്ച് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 10 വർഷം മുൻപ് വിവാഹിതനായ യുവാവ് മൂന്ന് കുട്ടികളുടെ പിതാവാണ്. വിവാഹിതയും ബന്ധുവുമായ യുവതിയുമായി ഇയാൾ വിവാഹേതര ബന്ധം പുലർത്തി. സംഭവത്തിനു പത്തു ദിവസം മുൻപ് ഇരുവരെയും കാണാതാവുകയായിരുന്നു.
.
അന്വേഷണത്തിനൊടുവിൽ ദമ്പതികൾ ഗ്രാമത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് പീഡനത്തിന് ഇരയായത്. തുടർന്ന്, യുവാവിനെയും യുവതിയേയും ഗ്രാമവാസികൾ കെട്ടിയിടുകയായിരുന്നു. പ്രതികളായ 14 പേർ കസ്റ്റഡിയിലുണ്ടെന്ന് വാറങ്കൽ പൊലീസ് അറിയിച്ചു.
.
.
അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


