സൗദിയിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു; ജോലി തേടിയെത്തിയത് രണ്ട് മാസം മുമ്പ്
റിയാദ്: സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി എസ്. ജംഷീദ് (കുഞ്ഞാപ്പു – 42) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ബത്ഹ പാരഗൺ റെസ്റ്റോറന്റിന് പിൻവശത്തെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.
രണ്ട് മാസം മുമ്പാണ് ഇദ്ദേഹം ജോലി തേടി പുതിയ വിസയിൽ റിയാദിലെത്തിയത്. നേരത്തെ ദീർഘകാലം സൗദിയിൽ മൊബൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന ജംഷീദ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ വീണ്ടും തിരിച്ചെത്തിയതായിരുന്നു.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സാമൂഹികപ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, അബ്ബാസ് എടക്കരം എന്നിവർ രംഗത്തുണ്ട്. ജംഷീദിന്റെ ആകസ്മിക വിയോഗം റിയാദിലെ മലയാളി സമൂഹത്തിൽ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.
പിതാവ് സിദ്ദീഖ്, മാതാവ് സൈനബ എന്നിവരാണ്. ഭാര്യ തൻസീറയും റിദ പർവീൻ, ഫാത്തിമ ഷെസ, ആയിശ സിയ എന്നീ മക്കളുമുണ്ട്.
.
അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


