‘കുട്ടികളോട് ആരും അൽപവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല; എതിർപ്പുകൾ ലഹരിയെക്കാൾ മാരകമായ വിഷം, അത് ഭൂരിപക്ഷ വർഗീയതയ്ക്ക് ഉത്തേജനം നൽകും’ – മന്ത്രി വി. ശിവൻകുട്ടി
കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ, ഏറോബിക്സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ നടപ്പാക്കുന്നതിനെതിരെ എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആർടിഎഫ് റൂൾ പ്രകാരം സർക്കാർ നിർദേശിക്കുന്ന പഠന പ്രക്രിയകൾക്ക് കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. രക്ഷിതാവിന് അതിൽ ചോയ്സ് ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. കുട്ടികളോട് ആരും അൽപവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്‌കൂളിൽ കുട്ടികൾ യൂണിഫോമിൽ ആണ് ലഘു വ്യായാമ പ്രക്രിയകൾ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിലാണ് സൂംബയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിച്ചത്.
.
സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ, ഏറോബിക്സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങൾ നടപ്പാക്കുന്നതിനെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ഈ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം എതിർപ്പുകൾ ലഹരിയെക്കാൾ മാരകമായ വിഷം സമൂഹത്തിൽ കലർത്തുകയും വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനു പകരം വർഗീയതയ്ക്കും വിഭാഗീയതയ്ക്കും വളം നൽകുകയും ചെയ്യും. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായിക മത്സരങ്ങളിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഫുട്ബോൾ, വോളിബോൾ, സ്വിമ്മിംഗ് തുടങ്ങിയ കായിക ഇനങ്ങൾക്ക് വ്യക്തമായ ഡ്രസ്സ് കോഡ് നിലവിലുണ്ട്. ഈ ഡ്രസ്സ് കോഡ് പാലിച്ചുകൊണ്ട് തന്നെയാണ് എല്ലാ കായികതാരങ്ങളും മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
.
കോണ്ടക്ട് റൂൾസ് പ്രകാരം വകുപ്പ് നിർദേശിക്കുന്ന കാര്യങ്ങൾ ചെയ്യാൻ അധ്യാപകന് ബാധ്യത ഉണ്ട്. കുട്ടികളോട് ആരും അൽപവസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങളും അടിച്ചമർത്തലുകളും ഉണ്ടായപ്പോൾ, പുരോഗമന പ്രസ്ഥാനങ്ങൾ ഉന്നതമായ ജനാധിപത്യ സാംസ്കാരിക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, ഇവിടെ ചില പ്രസ്ഥാനങ്ങൾ ഭൂരിപക്ഷ വർഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ‘ആടിനെ പട്ടിയാക്കുന്ന’തിന് തുല്യമാണ്. കേരളം പോലുള്ള ഒരുമയോടെ ജീവിക്കുന്ന സമൂഹത്തിൽ ഇത്തരത്തിലുള്ള നിലപാടുകൾ ഭൂരിപക്ഷ വർഗീയതയ്ക്ക് മാത്രമേ ഉത്തേജനം നൽകൂ എന്നും മന്ത്രി പറഞ്ഞു.
.
അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


