നാടിനെ നടുക്കി കൊടുംക്രൂരത: മകന് മാതാവിനെ തീകൊളുത്തി കൊന്നു, ബന്ധുവായ യുവതിക്കും ഗുരുതര പരിക്ക്
കാസർകോട്: മഞ്ചേശ്വരത്ത് മകൻ മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വോർക്കാടി സ്വദേശിനി ഹിൽഡ മൊന്തേര (60) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മെൽവിൻ മൊന്തേരയാണ് ഈ ക്രൂരകൃത്യം ചെയ്തത്.
മാതാവിനെ കൊലപ്പെടുത്തിയ ശേഷം മെൽവിൻ ഒരു ബന്ധുവായ യുവതിയെയും തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ലളിത (30) എന്ന യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ വിക്ടർ എന്നയാളുടെ ഭാര്യയാണ്. സംഭവത്തിനുശേഷം ഒളിവിൽപോയ മെൽവിനായി പോലീസ് ഊർജ്ജിത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
.
വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ഈ കൊലപാതക വിവരം പുറത്തറിയുന്നത്. നിർമാണത്തൊഴിലാളിയായ മെൽവിനും മാതാവ് ഹിൽഡയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മറ്റൊരു മകനായ ആൽവിൻ മൊന്തേര വിദേശത്താണ്. ബുധനാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഹിൽഡയുടെ ദേഹത്ത് മെൽവിൻ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
വ്യാഴാഴ്ച പുലർച്ചെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് മെൽവിൻ ലളിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലേക്ക് കയറിയ ഉടൻ ലളിതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം മെൽവിൻ അവിടെനിന്ന് രക്ഷപ്പെട്ടു. ലളിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് സംഭവം പുറത്തറിയിച്ചത്. മെൽവിൻ ബസിൽ കയറി മംഗളൂരു ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മഞ്ചേശ്വരം പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


