യാത്ര തടസപ്പെട്ടു, മാനസിക വിഷമമുണ്ടായി; വിമാനക്കമ്പനി 30,000രൂപ നല്‍കാന്‍ വിധി
യാത്ര തടസപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈ സ്വദേശിക്കുണ്ടായ മാനസികവിഷമം കണക്കിലെടുത്ത് വിമാനക്കമ്പനി 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മാനസിക വിഷമത്തിന് 25,000 രൂപയും കേസ് ചെലവിനായി 5,000 രൂപയും നഷ്ടപരിഹാരം നല്‍കാനാണ് മുംബൈ (സബര്‍ബന്‍) ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സ്‌പൈസ് ജെറ്റ് തെറ്റായ ടിക്കറ്റ് നല്‍കിയതിനെത്തുടര്‍ന്ന് യാത്രക്കാരന് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുണ്ടായെന്ന് കമ്മീഷന്‍ കണ്ടെത്തി. വിമാനക്കമ്പനി സേവനത്തില്‍ വീഴ്ച വരുത്തിയെന്നും അശ്രദ്ധമായ പെരുമാറ്റമുണ്ടായെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
.
2020-ലാണ് പരാതിക്ക് ആസ്പദമായ സംഭവം. മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ വിമാനക്കമ്പനി ഒരു ബദല്‍ ബുക്കിംഗ് നടത്തി. അതിനിടെയാണ് തെറ്റായ ടിക്കറ്റ് നല്‍കിയത്. മുംബൈ ഘാട്‌കോപ്പറില്‍ താമസിക്കുന്ന പരാതിക്കാരന്‍ മുംബൈയില്‍ നിന്ന് ദര്‍ഭംഗയിലേക്കും രണ്ട് ദിവസത്തിനുശേഷം തിരിച്ചുമുള്ള യാത്രയ്ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. മുംബൈയില്‍ നിന്ന് ദര്‍ഭംഗയിലേക്കുള്ള യാത്ര പൂര്‍ത്തിയായെങ്കിലും, മോശം കാലാവസ്ഥ കാരണം മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക്കുചെയ്തിരുന്ന വിമാനം റദ്ദാക്കി.
.
വിമാനക്കമ്പനി അതോടെ പട്‌നയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്കും അതേ ദിവസം യാത്ര ചെയ്യാനുള്ള ഒരു ബദല്‍ ടിക്കറ്റ് നല്‍കി. എന്നാല്‍, പട്‌നയിലെത്തിയപ്പോള്‍, കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്കുള്ള കണക്ടിങ് ഫ്‌ലൈറ്റ് അദ്ദേഹം കൊല്‍ക്കത്തയില്‍ എത്തുന്നതിന് മുമ്പേ പുറപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നതിനാല്‍ നല്‍കിയ ടിക്കറ്റുകള്‍ തെറ്റാണെന്ന് വിമാനത്താവള അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചു. ഈ പിഴവ് കാരണം പരാതിക്കാരന് അടുത്ത ദിവസം രാവിലെ സ്വന്തം ചെലവില്‍ മറ്റൊരു വിമാനം ബുക്ക് ചെയ്യേണ്ടി വന്നു. ഇത് വലിയ ബുദ്ധിമുട്ടും മാനസിക വിഷമവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. മുംബൈയില്‍ എത്താന്‍ വൈകിയതിനാല്‍ അദ്ദേഹത്തിന് ഓണ്‍ലൈന്‍ പരീക്ഷ എഴുതാനും കഴിഞ്ഞില്ല.
.
ഇതോടെ വിമാനക്കമ്പനിയുടെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. വിമാനം റദ്ദാക്കുന്നത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യമാണെന്ന വിമാനക്കമ്പനിയുടെ വാദം കമ്മീഷന്‍ അംഗീകരിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) തീരുമാനമെടുക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. എന്നിരുന്നാലും യാത്രക്കാരന് തെറ്റായ ടിക്കറ്റ് നല്‍കിയതിനാല്‍ പരാതിക്കാരന് ‘സാമ്പത്തികമായും മാനസികമായും’ ബുദ്ധിമുട്ടുണ്ടായെന്ന് കമ്മീഷന്‍ കണ്ടെത്തി. ടിക്കറ്റ് തുകയായ 14,577 രൂപയും മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കേസ് ചെലവിനായി 25,000 രൂപയും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
.
എന്നാല്‍, അധിക ചാര്‍ജുകളില്ലാതെ ഒരു ബദല്‍ വിമാനടിക്കറ്റ് ലഭ്യമാക്കിയിരുന്നുവെന്നും മുഴുവന്‍ ടിക്കറ്റ് തുകയും പരാതിക്കാരന്റെ ബുക്കിംഗ് ഏജന്‍സി വഴി തിരികെ നല്‍കിയിരുന്നുവെന്നും എയര്‍ലൈന്‍ ബോധിപ്പിച്ചു. എന്നാല്‍ ബദല്‍ യാത്രയ്ക്കായി നല്‍കിയത് തെറ്റായ ടിക്കറ്റായിിരുന്നുവെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇതോടെയാണ് യാത്രക്കാരനുണ്ടായ മാനസിക വിഷമത്തിന് 25,000 രൂപയും കേസ് ചെലവിനായി 5,000 രൂപയും നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ എയര്‍ലൈനിനോട് നിര്‍ദ്ദേശിച്ചത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


