നീറ്റ് പരീക്ഷ എഴുതുവാനുള്ള പ്രായപരിധി ഒഴിവാക്കി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനുള്ള ഉയർന്ന പ്രായപരിധി പിൻവലിച്ചു. ഇനി മുതൽ നീറ്റ് പരീക്ഷ എഴുതുന്നവർക്ക് പ്രായപരിധി തടസ്സമാകില്ല.  നിലവിൽ പൊതുവിഭാഗത്തിന് 25ഉം സംവരണ വിഭാഗങ്ങൾക്ക് 30ഉം ആയിരുന്നു പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി. ഇതാണ് ഇപ്പോൾ ദേശിയ മെഡിക്കൽ കമ്മീഷൻ ഒഴിവാക്കിയത്.

Share
error: Content is protected !!