ഹൃദയാഘാതം; മലയാളി യുവതി ഗൾഫിൽ അന്തരിച്ചു

ദുബായ്: കാസര്‍കോട് സ്വദേശിനിയായ യുവതി ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കാസര്‍കോട് ബദിയഡുക്ക സ്വദേശിനിയും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യയുമായ മുഹ്‌സിന(24)യാണ് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദുബായിലെ കറാമയിലായിരുന്നു താമസം.
.
മൂന്നുമാസം മുമ്പാണ് മുഹ്‌സിന നാട്ടില്‍നിന്ന് ദുബായിലെത്തിയത്. ബദിയഡുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകളാണ്. മക്കള്‍: അയ്‌സാന്‍(4), ഇമാദ്(2).

മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി ദുബായ് കെഎംസിസി വൃത്തങ്ങള്‍ അറിയിച്ചു. മുഹ്‌സിനയുടെ നിര്യാണത്തില്‍ ദുബായ് കെഎംസിസി വനിതാ വിങ് അനുശോചനം രേഖപ്പെടുത്തി.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!