ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്ററിൽ; റിവേഴ്സ് എടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റിൽ

കോഴിക്കോട്: ഫറോക്കിൽ പിന്നോട്ട് എടുത്തു പഠിക്കുന്നതിനിടെ വീട്ടമ്മ ഓടിച്ച കാർ വീട്ടിൽ തന്നെയുള്ള കിണറ്റിൽ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങൽ പറമ്പ് വൃന്ദാവനത്തിൽ സ്നേഹലത (60) ഓടിച്ച കാറാണ് 14 കോൽ താഴ്ചയുള്ള കിണറ്റിൽ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
.
ഡ്രൈവിങ് പഠിച്ച സ്നേഹലത കാർ സ്ഥിരമായി റിവേഴ്സ് ഗിയർ എടുത്തു പഠിക്കാറുണ്ട്. കാർ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. കാര്‍ പിറകിലേക്ക് എടുക്കുമ്പോള്‍ കിണറിന്റെ അര മതിലില്‍ തട്ടി ഇടിഞ്ഞ് കിണറ്റിലേക്ക് കാറടക്കം വീഴുകയായിരുന്നു.
.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്സില്‍ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കിണറിലിറങ്ങിയ ശേഷമാണ് ലോക്കായ ഡോര്‍ തുറന്ന് മുന്‍ സീറ്റില്‍ നിന്നും മറ്റുള്ളവരുടെ സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്താനായത്.
കിണറ്റിലേക്ക് വീണെങ്കിലും സ്നേഹലതയ്ക്കു കാര്യമായ പരുക്കുകളില്ല. സ്നേഹലതയെ പുറത്തെത്തിച്ച ശേഷം കാർ മിനി ക്രെയിൻ എത്തിച്ച് ആറരയോടെ കിണറ്റിൽ നിന്ന് പുറത്തെടുത്തു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share