600 ദിർഹം ശമ്പളത്തിന് ദുബായിലേക്ക് പോയ ഇന്ത്യൻ പ്രവാസിക്ക് അബുദാബി നറുക്കെടുപ്പിൽ ലഭിച്ചത് 24 കോടി രൂപ
ഹുദ ഹബീബ്
ദുബൈ: മികച്ച ജീവിതം തനിക്കുണ്ടാകുമെന്ന വലിയ പ്രതീക്ഷയോടെ ദുബായിലേക് പറന്നതാണ് ഉത്തർപ്രദേശിലെ 39കാരനായ മുഹമ്മദ് സമീർ അലൻ. അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് സമീർ അലന് 12 മില്യൺ ദിർഹം അഥവാ 24 കോടിയിലേറെ ഇന്ത്യൻ രൂപയാണ് സമ്മാനമായി ലഭിച്ചത്.
ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് ഒന്നാം സമ്മാന വിജയിയെ വിളിച്ചു. റിച്ചാര്‍ഡിന്റെ ശബ്ദം തിരിച്ചറിഞ്ഞ അദ്ദേഹം സമ്മാനവിവരം അറിഞ്ഞപ്പോള്‍ സന്തോഷം പ്രകടിപ്പിച്ചു. ആറ് പേര്‍ ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടിക്കാലം മുതൽ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിലൂടെയാണ് അലൻ കടന്നുപോയികൊണ്ടിരുന്നത്, എന്നെങ്കിലും എനിക്ക് ഒരു മെച്ചപ്പെട്ട ജീവിതം ഉണ്ടാവും എന്ന പ്രതീക്ഷയോടെയാണ് അലൻ ദുബൈയിലേക്കു വന്നത്. 2004 ഫെബ്രുവരിയിലാണ് അദ്ദേഹം ദുബായിൽ എത്തിയത്. 600 ദിർഹം ശമ്പളത്തിലാണ് അലൻ ജോലി ആരംഭിച്ചത്. വർഷങ്ങളായി, ഞാൻ എന്റെ കഴിവുകൾ പഠിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. നിലവിൽ ഞാൻ ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകളുടെ ടെക്നീഷ്യനായി ജോലി ചെയ്യുകയും 3,300 ദിർഹം സമ്പാദിക്കുകയും ചെയ്തുവെന്ന് അലൻ പറഞ്ഞു.
എനിക്ക് ഒരു വലിയ കുടുംബമുണ്ട്. എന്റെ അച്ഛൻ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അദ്ദേഹം ഞങ്ങളെ വളർത്തിയത്. സാമ്പത്തികമായി ഞങ്ങൾ വളരെ ബുദ്ധിമുട്ടിലായിരുന്നു. 2018 ഡിസംബർ മുതലാണ് ഞാൻ ബിഗ് ടിക്കറ്റ് വാങ്ങി തുടങ്ങിയത്. വളറയേറെ കഷ്ടപ്പാടുകൾ അനുഭവിച്ച് വരികായിരുന്നു എന്റെ കുടുംബം. ഒരു ദിവസം ഞാൻ ഒരു വലിയ കോടീശ്വരനാകുമെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും അലൻ പറഞ്ഞു.
അങ്ങനെയിരിക്കെ ഫെബ്രുവരി 27-ന് സീരീസ് 237-ന്റെ 12 മില്യൺ ദിർഹം നേടിയ 192202 എന്ന ടിക്കറ്റ് അദ്ദേഹം വാങ്ങി. ടിക്കറ്റ് വാങ്ങാനായി ശമ്പളം കാത്തുനിലയ്ക്കുന്നത് ഒരു പതിവായിരുന്നു. എല്ലാ മാസവും 26 അല്ലെങ്കിൽ 27 ആണ് എന്റെ ശമ്പളം ലഭിക്കുക. കൂടാതെ 2 എന്റെ ഭാഗ്യ സംഖ്യയാണ്. ഈ ടിക്കറ്റിൽ ധാരാളം 2 എണ്ണം ഉണ്ടായിരുന്നു എന്നും അലൻ പറയുന്നു.
നറുക്കെടുപ്പ് നടക്കുമ്പോൾ അലൻ മെയ്‌ദാൻ റേസ്‌കോഴ്‌സിൽ ഒരു ജോലി ചെയ്യുകയായിരുന്നു. നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു അലൻ. ജോലി കൂടുതൽ ആയത്കൊണ്ട് അഞ്ചാമത്തെ വിജയിയുടെ പേര് പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹതിന് ഷോ തുടർന്നുകാണാൻ സാധിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ ന്റെ ഭാര്യ യു പിയിലെ വീട്ടിൽ തത്സമയം ഇത് കാണുകയായിരുന്നു. വിജയിയുടെ പേര് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിഗ് ടിക്കറ്റ് സ്റ്റുഡിയോയിലുണ്ടായ സാങ്കേതിക തകരാറുമൂലം ഷോയുടെ തത്സമയ സംപ്രേക്ഷണം തടസ്സപ്പെട്ടു.
അൽപ്പനേരത്തെ കാത്തിരിപ്പിനുശേഷം അലന് ഒരു ഫോൺകാൾ വന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തനിക്കു 12മില്യൺ ദിർഹം ലഭിച്ചു എന്ന സന്തോഷവാർത്തയായിരുന്നു അത്. എല്ലാവരും സന്തോഷത്തിലാണ്. ചെക്ക് കൈപ്പറ്റാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണെന്നും അലൻ പറഞ്ഞു.
ദുബായിൽ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും ഉത്തർപ്രദേശിലെ തന്റെ വീട്ടിലേക്ക് മടങ്ങാനുമാണ് അലൻ്റെ ഇപ്പോഴത്തെ ആലോചന. ഞാൻ എന്റെ കുടുംബത്തെ ഇവിടെ കൊണ്ടുവരും. കഴിഞ്ഞ 18 വർഷമായി ഞാൻ ഇവിടെ താമസിക്കുന്ന സ്ഥലം ഞാൻ അവരെ കാണിക്കും. ദുബായിലും യുപി യിലുമായി പണം നിക്ഷേപിക്കണം എന്നൊക്കയാണ് അദ്ദേഹത്തിന്റെ ആഗ്രഹം. മറ്റുള്ളവർക്കും ഇതുപോലെ ഭാഗ്യം ഉണ്ടാവട്ടെ എന്നും അലൻ കൂട്ടിച്ചേർത്തു.