വിവാഹ വാഗ്ദാനം, നഗ്ന വിഡിയോകൾ കാണിച്ച് ബലാത്സംഗം; ഒളിവിലായിരുന്ന യുവാവ് കോഴിക്കോട് ബീച്ചിൽ പിടിയിൽ

കോഴിക്കോട്: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി ഉള്ളിയേരി സ്വദേശി ആക്കുപൊയിൽ വീട്ടിൽ വിക്കി എന്ന വിഷ്ണുപ്രസാദിനെയാണ് (28) പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. കോഴിക്കോട് പാലാഴിയിലെ ഫ്ലാറ്റിൽ ബലാത്സംഗം ചെയ്തെന്നാണു കണ്ണൂർ സ്വദേശിയായ യുവതിയുടെ പരാതി.
.
നഗ്ന വിഡിയോകൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണു പലതവണ ബലാത്സംഗം ചെയ്തതെന്നു പരാതിയിൽ പറയുന്നു. യുവതിയുടെ നഗ്ന ചിത്രങ്ങളും വിഡിയോകളും കൈക്കലാക്കി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. 2 ഫ്ലാറ്റുകളിലായി പീഡിപ്പിച്ചെന്നുമാണു യുവതി പറയുന്നത്.
.
പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന മോശമായ സന്ദേശങ്ങൾ ആളുകൾക്ക് അയച്ചു കൊടുത്തു. പൊലീസ് കേസ് അന്വേഷിക്കുന്നതിനിടെ പ്രതി ഒളിവിൽപ്പോയി. ഇയാൾ കോഴിക്കോട് ബീച്ച് പരിസരത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണു പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തത്.

.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!