മാമി തിരോധാനക്കേസ്: ഡ്രൈവറെയും ഭാര്യയെയും കാണാനില്ല! വ്യാപക തെരച്ചില്‍, നിര്‍ണായക സിസിടിവി ദൃശ്യം ലഭിച്ചു
കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ശേഷം ഡ്രൈവര്‍ രജിത്തും ഭാര്യ തുഷാരയും വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് തുഷാരയുടെ സഹോദരന് സുമല്‍ജിത്ത്. ഇവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഏഴാം തീയതി മുതൽ രജിത് കുമാറിനെ കാണാതായി എന്നാണ് കുടുംബത്തിന്റെ പരാതിയിൽ പറയുന്നത്. മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിത് കുമാറിനെ കാണാതാകുന്നത്.
.
കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന്റെ മുന്നിലൂടെ രജിത് കുമാറും ഭാര്യയും നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പിന്നീട് ഓട്ടോയിൽ കയറി പോകുന്നതും കാണാം. 2023 ആഗസ്ത് 21 നാണ് മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്. അന്ന് ഓഫിസിൽ വച്ചു മാമി ഡ്രൈവറെ കണ്ടിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. രജിത് കുമാർ 20 വർഷത്തിൽ അധികമായി മാമിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്നുണ്ട്.
ഏഴാം തീയതി ഭാര്യയുടെ സഹോദരനോട് മക്കളെ സ്കൂളിൽ നിന്നും കൂട്ടുവാൻ രജിത് പറഞ്ഞിരുന്നു. പിന്നീട് വീട് പൂട്ടിയിറങ്ങി. അന്ന് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്ത് ലോഡ്ജിൽ റൂം എടുത്തിരുന്നു. ഇന്നലെ രാവിലെ ലോഡ്ജ് വിട്ടുപോയത്. എവിടെ പോയി എന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. രജിത് കുമാറിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കോഴിക്കോട് തലക്കോളത്തൂർ ആണ് രജിത് താമസിക്കുന്നത്.
.
സഹോദരിയേയും ഭര്‍ത്താവിനേയും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചിരുന്നതായും സുമല്‍ജിത്ത് ആരോപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ക്രൈംബ്രാഞ്ച് ഇവരെ നിരന്തരം അന്വേഷണത്തിനായി വിളിപ്പിച്ചിരുന്നതായും കുറ്റവാളികളോട് എന്നപോലെയാണ് പെരുമാറിയിരുന്നത് എന്നും രജിത്തിന്റെ അഭിഭാഷകന് റിവറസും ആരോപിച്ചു. (ചിത്രത്തിൽ ഇടത് മാമി, വലത്ത് ഡ്രൈവർ രഞ്ജിത്തും ഭാര്യയും)
.
ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകണം എന്നും മകനെ കൂട്ടിക്കൊണ്ടുപോവണം എന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച രജിത്ത് വിളിച്ചിരുന്നു. അതുപ്രകാരം കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് ഇരുവരും തിരിച്ചെത്താതിനെ തുടര്‍ന്ന് അയല്‍വാസികളെ വിളിച്ച് അന്വേഷിച്ചപ്പോള്‍ തിരിച്ചെത്തിയില്ലെന്നും വീടിന്റെ താക്കോല്‍ ഏല്‍പ്പിച്ചാണ് രാവിലെ പോയത് എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീടാണ് ലോഡ്ജില്‍ മുറിയെടുത്ത വിവരം അറിഞ്ഞതെന്നും സുമല്‍ജിത്ത് പറയുന്നു.
.
ഒരു വര്‍ഷത്തോളമായി ക്രൈംബ്രാഞ്ച് സംഘം രജിത്തിനെയും ഭാര്യയേയും അന്വേഷണത്തിനായി വിളിപ്പിച്ചുകൊണ്ടേയിരുന്നിരുന്നു. അതുപോലെയാണ് ഇത്തവണയും എന്നാണ് കരുതിയത്. എന്നാല്‍, വീട് അടുത്തായിട്ടും അവര്‍ ലോഡ്ജില്‍ മുറിയെടുത്തത് എന്തിനാണെന്നോ അതിലേക്ക് വഴിവെച്ച സാഹചര്യമെന്താണെന്നോ അറിയില്ലെന്നും സുമല്‍ജിത്ത് പറഞ്ഞു. ക്രൈംബ്രാഞ്ച് സംഘം വളരെ മോശമായാണ് രജിത്തിനോടും കുടുംബത്തോടും പെരുമാറിയിരുന്നത് പുലര്‍ച്ച സമയത്ത് വരെ അവര്‍ വീട്ടില്‍ വന്നുപോയിട്ടുണ്ട്. കടുത്ത മാനസികപ്രയാസമാണ് ഇത് സഹോദരിക്കും ഭര്‍ത്താവിനും ഏല്പിച്ചിരുന്നതെന്നും സുമല്‍ജിത്ത് ആരോപിച്ചു.
.
മാനസികപ്രയാസത്തെക്കുറിച്ച് രജിത്ത് സംസാരിച്ചിരുന്നതായി രജിത്തിന്റെ സുഹൃത്തുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ മൂന്നാഴ്ചകളായി കുറ്റവാളികളോട് എന്നപോലെയാണ് അന്വേഷണസംഘം ഇവരോട് പെരുമാറിയിരുന്നതെന്ന് രജിത്തിന്റെ അഭിഭാഷകന് റിവറസ് ആരോപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ക്രൈംബ്രാഞ്ച് രജിത്തിനെയും ഭാര്യയേയും നിരന്തരം വിളിപ്പിച്ചിരുന്നു. രജിത്ത് പോലീസിനോട് സഹകരിക്കാത്ത ആളല്ല, എന്നിട്ടും മോശമായ ഭാഷയും രീതിയുമാണ് ക്രൈംബ്രാഞ്ച് ഇവരോട് പ്രയോഗിച്ചിരുന്നതെന്നും റിവറസ് ആരോപിച്ചു.
.
കേസില്‍ വേറെ ഒരുതുമ്പും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് കൈയില്‍കിട്ടിയ രജിത്തിനെയും കുടുംബത്തെയും മാത്രം ചുറ്റിപ്പറ്റി അന്വേഷണം തുടരുകയാണ്. അന്വേഷണം വേറെ ഒരുതരത്തിലും മുന്നോട്ടുകൊണ്ടുപോകാന്‍ അന്വേഷസംഘം ശ്രമിക്കുന്നില്ലെന്നും റിവറസ് ആരോപിച്ചു. അതേസമയം രജിത്തും ഭാര്യയും കയറിയ ഓട്ടോറിക്ഷ ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇരുവരുടേയും മൊബൈല്‍ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫ് ആണെന്നും അന്വേഷണ സംഘം അറിയിച്ചു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.