ഗെയിലില്‍ എക്‌സിക്യൂട്ടീവ് ട്രൈനി; മാര്‍ച്ച് 16 വരെ അപേക്ഷിക്കാം
മഹാരത്‌ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാവാന്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 48 ഒഴിവുണ്ട്. ഗേറ്റ് 2022 സ്‌ക്കോര്‍ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്,
ഒഴിവുകള്‍:ഇന്‍സ്ട്രുമെന്റേഷന്‍ 18, മെക്കാനിക്കല്‍15, ഇലക്ട്രിക്കല്‍15 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലെയും ഒഴിവുകള്‍. മെക്കാനിക്കലിലെയും ഇന്‍സ്ട്രുമെന്റേഷനിലെയും ഓരോ ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നീക്കിവെച്ചതാണ്.
യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍/ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ്,ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ പ്രൊഡക്ഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍/ മാനുഫാക്ചറിങ്/മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമൊബൈല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ 65 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം. (എസ്.സി., എസ്.ടി. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മാര്‍ക്കിളവ് ലഭിക്കും). റെഗുലര്‍ കോഴ്‌സായി നേടിയതായിരിക്കണം 2020ലോ അതിന് മുന്‍പോ യോഗ്യത നേടിയവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
പ്രായപരിധി: 26 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അടിസ്ഥാന ശമ്പളം: 60,000 രൂപ. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം www.gailonline.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 16.
ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളിലേയും തൊഴിലവസരങ്ങളും പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP