നടുറോഡിൽ കാറിന് തീയിട്ട് ഭാര്യയെ കൊന്നു; കാറിലുണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു: പൊലീസിൽ കീഴടങ്ങി ഭർത്താവ്

കൊല്ലം: കാറിൽ പോകുകയായിരുന്ന യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില (44) യാണ് മരിച്ചത്. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ചെമ്മാൻമുക്കിൽ വച്ച് ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. സംഭവത്തിന് ശേഷം അനിലയുടെ ഭർത്താവ് പത്മരാജന്‍ കൊല്ലം ഈസ്റ്റ് പൊലീസിൽ കീഴടങ്ങി.
.
അനിലയും സോണിയും സഞ്ചരിച്ചിരുന്ന കാറിനെ മറ്റൊരു വാഹനത്തിൽ എത്തിയ പത്മരാജൻ തടഞ്ഞു നിർത്തി. തുടർന്ന് പുറത്തിറങ്ങിയ പത്മരാജൻ കാറിന് നേർക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ‘‘ഒരാൾ ഓമ്നിയിൽ വന്ന് കാർ തടഞ്ഞ് നിർത്തുന്നതാണ് കണ്ടത്. തുടർന്ന് കാറിലേക്ക് എന്തോ എറിയുന്നതും കണ്ടു. പൊടുന്നനെ എന്തോ പൊട്ടിത്തെറിച്ചു. ഉടനെ കാറിൽ നിന്ന് ഒരു പുരുഷൻ പുറത്തേക്ക് ഇറങ്ങി ഓടി. ഇയാളുടെ ഒരു വശം മുഴുവൻ പൊള്ളിയിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ പൊള്ളലേറ്റ് മരിച്ചു. അപകടമെന്നാണ് ആദ്യം വിചാരിച്ചത്. അടുത്തുള്ള വീടുകളിലേക്ക് ഞങ്ങൾ വെള്ളത്തിനായി ഓടി.’’- ദൃസാക്ഷി പറഞ്ഞു.
.
അനില കൊല്ലം ആശ്രാമത്ത് ബേക്കറി കടയുടെ ഉടമസ്ഥയാണ്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന സോണി ഈ ബേക്കറിയിലെ ജീവനക്കാരനാണ്. യുവതിയുടെ സുഹൃത്തായ മറ്റൊരാളെ ലക്ഷ്യമിട്ടാണ് പത്മരാജൻ ആക്രമണം നടത്തിയതെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ ഓട്ടോയിൽ പത്മരാജൻ ഈസ്റ്റ് പൊലീസിൽ എത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. തീപിടുത്തത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു.
.
കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസില്‍ നിന്നുള്ള വിവരം. കുറേ ദിവസമായി ഇവര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ആറ് ദിവസമായി അനില വീട്ടിലേക്ക് പോയിരുന്നില്ലെന്നാണ് വിവരം. പത്മരാജന്‍ രണ്ടാമത് വിവാഹം ചെയ്തയാളാണ് അനില. ഇവര്‍ക്ക് സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു കുട്ടിയുണ്ട്.

കാറ്ററിങ് ബിസിനസ് നടത്തി വരികയായിരുന്നു പത്മരാജന്‍. ഭാര്യ നടത്തിയിരുന്ന ബേക്കറിയുടെ നടത്തിപ്പിലും സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം പത്മരാജന്‍ ബേക്കറിയിലേക്ക് ചെന്നപ്പോള്‍ അവിടെ അനിലയുടെ സുഹൃത്തിനെ കണ്ടു. സുഹൃത്ത് കച്ചവട പങ്കാളിയാണെന്നാണ് അനില പറഞ്ഞിരുന്നത്. ഈ വിഷയത്തില്‍ ഇരുവരും തര്‍ക്കമായി. സുഹൃത്തുമായുള്ള കച്ചവടം പണം കൊടുത്ത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും പരിചയമുള്ളവര്‍ പറയുന്നു.
.


.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

.

 

Share
error: Content is protected !!