യൂട്യൂബർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം; കയർ കണ്ടെത്തി
പാറശാല (തിരുവനന്തപുരം): കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നു പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ദമ്പതികളുടെ സാമ്പത്തിക ബാധ്യതകൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
.
പ്രിയയെ കഴുത്തുഞെരിക്കാൻ സെൽവരാജ് ഉപയോഗിച്ച കയർ വീട്ടിൽനിന്നു കണ്ടെത്തി. ദമ്പതികൾ യുട്യൂബിൽ സജീവമായിരുന്നു. 2 ദിവസം മുൻപ് ഇവർ യുട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോയിൽ മരിക്കാൻ തയാറെടുക്കുകയാണെന്നു സൂചനയുള്ള വരികളുണ്ടായിരുന്നു. സെൽവരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലിൽ മരിച്ചനിലയിലുമാണു കണ്ടെത്തിയത്.
.
സെല്ലൂസ് ഫാമിലി എന്ന പേരിലുളള യൂട്യൂബ് ചാനല്‍ ഉടമകളായിരുന്നു ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ, ഭര്‍ത്താവ് സെല്‍വരാജും. എറണാകുളത്ത് ഹോം നഴ്സിങ്ങ് ട്രെയിനിയായ മകന് വെളളിയാഴ്ച രാത്രിയും ഫോണില്‍ ഇവരോട് സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ മകന് വീട്ടിലേക്ക് വരികയായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകന് വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാല്‍ വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്. വീടിനുളളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയിലെ കട്ടിലില്‍ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
.
യൂട്യൂബില്‍ സജീവമായിരുന്നു പ്രിയ. വെളളിയാഴ്ച രാത്രി മരണം സംബന്ധിച്ച സൂചന നല്കി കൊണ്ടുളള വീഡിയോ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘വിടപറയുകയാണെൻ ജന്മം, ചുടുകണ്ണീർ കടലലയിൽ..’
എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാതലത്തില്‍ ഇരുവരുടെയും വിവിധ ഫോട്ടോകളും വീഡിയോയും ചേര്‍ത്ത് നിര്‍മ്മിച്ച വീഡിയോയാണ് ഇവര്‍ അവസാനമായി ചാനലില്‍ പോസ്റ്റ് ചെയ്തത്. മരിക്കാൻ തയാറെടുക്കുകയാണെന്ന് സൂചനയുള്ള വരികളായിരുന്നു അവസാന വീഡിയോയിൽ.
.
വീട്ടിലെ വിശേഷങ്ങളാണു ചെറിയ വിഡിയോകളായി ഇവർ അപ്ലോഡ് ചെയ്തിരുന്നത്. അവസാന വിഡിയോ അപ്ലോഡ് ചെയ്തത് 25നാണ്. ഇരുവർക്കും പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നു നാട്ടുകാർ പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
Pingback: ‘വിടപറയുകയാണെൻ ജന്മം...’: മരണസൂചന നൽകി അവസാന വിഡിയോ,.. യൂട്യൂബര്‍ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെ