വരന് തലയിൽ മുടിയല്ല, വിഗ്ഗാണ് എന്നറിഞ്ഞതോടെ നവ വധു ബോധം കെട്ട് വീണു
ഹുദ ഹബീബ്
വരന് തലയില്‍ മുടിയില്ലെന്ന് വധു തിരിച്ചറിഞ്ഞത് വിവാഹ മണ്ഡപത്തില്‍ വെച്ച്. തലയില്‍ മുടിയില്ലെന്നും വിഗ്ഗാണ് വരന്‍ ഉപയോഗിക്കുന്നതെന്നും തിരിച്ചറിഞ്ഞതോടെ വധു കല്യാണ മണ്ഡപത്തില്‍ ബോധം കെട്ടു വീണു. ഒടുവില്‍ ബോധം വന്നപ്പോള്‍ കല്യാണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം.ബുധനാഴ്ച രാത്രി ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയില്‍ ആണ് സംഭവം നടന്നത്. പരസ്പരം മാല ചാര്‍ത്തുന്നതിനിടെയാണ് വരന്‍ തലമുടിയില്‍ അമിതമായി ശ്രദ്ധിക്കുന്നത് വധുവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതും സംശയം വര്‍ധിപ്പിച്ചു. ഇതിനിടയില്‍ വധുവിന്റെ കൂടെയുള്ളവരാണ് രഹസ്യം കണ്ടെത്തിയത്.ഇതോടെ വധു വിവാഹവേദിയില്‍ ബോധം കെട്ടുവീഴുകയായിരുന്നു. വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും വധു തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു.ഒടുവില്‍ വിവാഹം മുടങ്ങിയ വിഷമത്തില്‍ വരന്‍ അജയ് കുമാര്‍ വധുവില്ലാതെ വീട്ടിലേക്കു മടങ്ങി.