ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പണമയക്കുന്നവര്‍ക്ക് ക്യാഷ് ബാക്ക്

ഹുദ ഹബീബ്

 

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പണമയക്കുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ ഉരീദു മണി ആപ്പ്.ഇന്ത്യയിലേക്ക് പണമയക്കുമ്പോൾ ഉരീദു മണി ആപ്പിലെ മണിഗ്രാം ക്യാഷ് പിക് അപ്പ് വഴി ചെയ്താൽ ഓരോ ഇടപാടിനും 75 ഖത്തര്‍ റിയാല്‍ വരെ ക്യാഷ് ബാക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.ഇന്ത്യയിലേക്ക് 100 റിയാലില്‍ കുറയാത്ത പണം അയക്കുന്നവര്‍ക്ക് മൂന്ന് റിയാല്‍ മുതല്‍ 75 റിയാല്‍ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്ന് ഖത്തറിലെ ഉരീദു ആപ്പ് പി.ആര്‍ ഡയറക്ടര്‍ സബാഹ് റാബിയ അല്‍ കുവാരി പറഞ്ഞു.100 റിയാലില്‍ കുറയാത്ത പണമിടപാടിനാണ് ഈ ആനുകൂല്യം ലഭിക്കുക.

Share