ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ്​ പി.സി.ആര്‍ പരിശോധന ഒഴിവാക്കി

ദുബൈ: യു. എ. ഇ യിലെ എല്ലാ വിമാനത്താവളറ്റിലേക്കുള്ള  കോവിഡ് റപിഡ് ടെസ്റ്റ്‌ ഒഴിവാക്കി.ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലെക്കുള്ള റപിഡ് പരിശോധന ആണ് ഒഴിവാക്കിയത്.നേരത്തെ, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ യാ​ത്രക്കാര്‍ക്കായിരുന്നു ഇളവ്​. എന്നാല്‍, അബൂദബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന്​ എയര്‍ ഇന്ത്യ എക്സ്​പ്രസ്​ സര്‍ക്കുലറില്‍ അറിയിച്ചു.വിമാനക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. അബൂദബി യാത്രക്ക്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലം വേണമെന്ന നിബന്ധന ഔദ്യോഗിക വിമാനക്കമ്ബനിയായ ഇത്തിഹാദ് വെബ്​സൈറ്റില്‍ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ വേണമെന്ന നിബന്ധനക്ക്​ മാറ്റമില്ല.ഇന്ത്യയില്‍ നിന്ന്​ യു.എ.ഇയിലേക്ക്​ പോകുന്നവര്‍ക്ക്​ പി.സി.ആര്‍ പരിശോധന ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ വാക്സിനെടുത്തവര്‍ക്ക്​ മാത്രമാണ്​ ഈ ഇളവ്​. ഭൂരിപക്ഷം പ്രവാസികളും യു.എ.ഇയില്‍ നിന്ന്​ വാക്​സിനെടുത്തവരായതിനാല്‍ നല്ലൊരു ശതമാനത്തിനും ഈ തീരുമാനം ഉപകാരം ചെയ്യില്ല.

Share
error: Content is protected !!